Manuscript

കൈയെഴുത്തു പുസ്തകരചനാ മത്സരം

പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളേജ് വായനാ കൂട്ടായ്‌മ 

വരമൊഴി‘ യുടെ ആഭിമുഖ്യത്തിൽ രണ്ടാം വർഷ

ബി.എഡ്. വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കൈയെഴുത്തു പുസ്തക രചനാമത്സരം.!

ഒരു വസന്തത്തിൻ്റെ വിടച്ചൊല്ലലിനായി കാലം കാത്തുനിൽക്കെ നിറങ്ങൾ ചാലിച്ച ഒരുപിടി  ഓർമകൾ ഹൃദയത്തിൻ്റെ കോണിൽ നിറച്ചുകൊണ്ടിരിക്കുന്നൊരീ നിമിഷം കടന്നു പോകുവാൻ ഏറെ നേരം വേണ്ടിവരില്ല…… ഓർമകളെ മറവികൾക്ക് വിൽക്കും മുൻപ് അവയെ പുസ്തകത്താളിലെ അക്ഷരപൂക്കളായ്, വർണ്ണചിത്രങ്ങളായ് ചാലിച്ചിടാം……ഇവിടെ നിന്ന് നാം കടന്നു പോകിലും കാലം  അവയെ   കാത്തുവയ്ക്കും ഈ അക്ഷരകൂടിനുള്ളിൽ …..പിന്നിട്ട വസന്തത്തിൻ്റെ പൊന്നോർമ്മകൾക്കായ് വിരൽത്തുമ്പിലൊരൽപം മഷിപുരട്ടാം…ഒരു ചെറു കൈയ്യൊപ്പ് ചർത്താം…

എല്ലാ രണ്ടാം വർഷ വിദ്യാർത്ഥികളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

എന്തൊക്കെ ഉൾപ്പെടുത്താം

  • തലക്കെട്ട്

  • അവതാരിക 

  • ഉള്ളടക്കം

  • എഡിറ്ററുടെ കുറിപ്പ്

  • കവിത 

  • കഥ 

  • യാത്രാ കുറിപ്പ്

  • അഭിമുഖം

  • പെയിന്റിംഗ് 

  • വര

  • കൊളാഷ് 

  • പഠനം 

  • ലേഖനം

  • ഫലിതം

  • അനുഭവക്കുറിപ്പ്

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

  • ഒരു ഓപ്ഷണൽ ഡിപ്പാർട്ടമെന്റ് ഒരു പുസ്തകം തയ്യാറാക്കുക 

  • പുസ്തകത്തിൻറെ വലുപ്പം  : A 5 (A 4 ൻറെ പകുതി )

  • എത്ര പേജ് : മുപ്പത് മുതൽ അമ്പത് പേജ് വരെ.

  • സമർപ്പിക്കേണ്ട തീയ്യതി : ജൂൺ 15 

  • ഒരാൾക്ക് എത്ര കൃതികൾ വേണമെങ്കിലും ഉൾപ്പെടുത്താം. 

  • നിങ്ങളുടെ സ്വന്തം ആശയങ്ങളും വരകളും ആയിരിക്കണം (ഓരോ പുസ്തകത്തിന്റെയും എഡിറ്റർ അത് ഉറപ്പാക്കുക).

  • ഏതു കനത്തിലുമുള്ള പേപ്പറുകൾ (110,130,220,300 GSM ) ഉപയോഗിക്കാം.

  • കൊളാഷിനു പ്രിന്റഡ് പേപ്പർ ഉപയോഗിക്കാം.

  • ഏത് തരാം പെയിന്റുകളും ഉപയോഗിക്കാം.

  • അക്ഷരങ്ങൾ എല്ലാം കൈയെഴുത്തായിരിക്കണം

  • ഈ രംഗങ്ങളിലെ പ്രമുഖർ മൂല്യ നിർണ്ണയം നടത്തുന്നതായിരിക്കും. 

  • ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന പുസ്തകങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.

  • എല്ലാ പുസ്തകങ്ങളും ലൈബ്രറിയിൽ സൂക്ഷിച്ചു വയ്ക്കുന്നതാണ്. 

  • എല്ലാ പുസ്തകങ്ങളുടെയും സ്കാൻഡ് കോപ്പി ഇൻറർനെറ്റിൽ ലഭ്യമാക്കും.

ആര്യ അജിതൻ  

സെക്രട്ടറി

 

ടോണി ചെറിയാൻ

ലൈബ്രേറിയൻ 

 

ഡോ.മറിയാമ്മ മാത്യു

പ്രിൻസിപ്പൽ

 

           



 

 

 

Here is a sample Manuscript book(Handmade sketch/art book)

Here are our Editors for each optional subject. Click here