ദേശീയ വായനാദിനാഘോഷം 2022- National Reading Day 2022
കേരളത്തിലെ ഗ്രന്ഥശാലാ-സാക്ഷരത പ്രസ്ഥാനങ്ങളുടെ പിതാവായ പി.എൻ. പണിക്കരുടെ സ്മരണാർദ്ധം അദ്ദേഹത്തിന്റെ ചരമദിനമായ ജൂൺ 19 ദേശീയ വായന ദിനമായും, തുടർന്ന് ഒരു മാസത്തേക്ക് വായന മാസം ആയും രാജ്യം ആചരിക്കുന്നു. പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളേജിലെ വായനകൂട്ടായ്മ ആയ ‘വരമൊഴി’ ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി നടത്തുന്ന പുസ്തകാസ്വാദന മത്സരത്തിലേക്ക് എല്ലാ അധ്യാപക വിദ്യാർത്ഥികൾക്കും സ്വാഗതം.
മത്സരങ്ങൾ
പുസ്തകം എന്നോട് പറഞ്ഞത് (ബുക്ക് ടോക്ക്) മത്സരം ജൂൺ 25 മുതൽ ജൂലൈ 23 വരെ
- കേരളത്തിലെ എല്ലാ ബി.എഡ്., എം.എഡ്. വിദ്യാർത്ഥികൾക്കും പങ്കെടുക്കാം
- ഏത് ഭാഷയിലെയും പുസ്തകം തിരഞ്ഞെടുക്കാം
- മലയാളത്തിലോ ഇംഗ്ലീഷിലോ സംസാരിക്കുക
- നിങ്ങളുടെ സ്വന്തം ശബ്ദത്തിൽ റെക്കോർഡ് ചെയ്യുക
- പശ്ചാത്തല സംഗീതം നിർബന്ധമില്ല .
- മറ്റു ശബ്ദങ്ങൾ ഇല്ലാത്ത ഒരു സ്ഥലത്തിരുന്ന് റെക്കോർഡ് ചെയ്യുക
- 7 മിനിറ്റിൽ കവിയാതെ ശ്രദ്ധിക്കുക
- തിരഞ്ഞെടുക്കപ്പെടുന്ന സന്ദേശങ്ങൾ വീഡിയോ രൂപത്തിൽ ലൈബ്രറിയുടെ യൂട്യൂബ് ചാനലിലും വെബ്സൈറ്റിലും പോസ്റ്റ് ചെയ്യുന്നതാണ്.
Tips for record your voice
- നിങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് നേരിട്ട് റെക്കോർഡ് ചെയ്യാവുന്നതാണ്.
- എക്സ്ടെർണൽ മൈക്കുകൾ ഉപയോഗിച്ചും ചെയ്യാം.
- റെക്കോർഡിങ്ങും എഡിറ്റിംഗും ചെയ്യാൻ സഹായിക്കുന്ന രണ്ടു ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ ലിങ്കുകൾ നൽകുന്നു.
പുസ്തകത്തിലെ നിധി (ട്രെഷർ ഹണ്ട്) ജൂലൈ 29
- പീറ്റ് മെമ്മോറിയൽ കോളേജിലെ ഒന്നാം വർഷ ബി.എഡ്. വിദ്യാർത്ഥികൾക്ക് മാത്രം
- ഒരു ഓപ്ഷണൽ ക്ലാസ്സിൽ നിന്ന് രണ്ടു പേർക്ക് പങ്കെടുക്കാം
- പുസ്തകങ്ങളുമായി ബന്ധമുള്ള സൂചകങ്ങളിൽ നിന്ന് ലൈബ്രറിയിലെ ഒരു പുസ്തകത്തിലെ നിധി കണ്ടെത്തുക എന്നതാണ് മത്സരം.
